സെഡ്ടിഇയുടെ നൂബിയ ബ്രാന്‍ഡിലുള്ള പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തി.
സെഡ് 11 മിനി എസ് എന്ന പേരിലുള്ള ഫോണ്‍ ഇന്ത്യയില്‍ ആമസോണ്‍ വഴിയാണ് വില്പന തുടങ്ങിയിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ ചൈനയില്‍ അവതരിപ്പിച്ച ഈ മോഡലിന് ഇന്ത്യയില്‍ 16,999 രൂപയാണ് വില. 4 ജിബി റാം, 64 ജിബി മെമ്മറിയുള്ള ഫോണ്‍ ഖാക്കി ഗ്രേ, മൂണ്‍ ഗോള്‍ഡ് നിറങ്ങളില്‍ ലഭിക്കും.
23 എംപി ശേഷിയുള്ള ക്യാമറയാണ് ഈ ഫോണിന്റെ ഏറ്റവും പ്രധാന സവിശേഷത. സോണിസെന്‍സറാണ് ക്യാമറയില്‍ ഉപയോഗിക്കുന്നത്. സെക്കന്റിന്റെ പത്തിലൊന്നു സമയംകൊണ്ട് ഓട്ടോഫോക്കസ് ചെയ്യുന്നതാണ് ക്യാമറയെന്ന് കമ്പനി അവകാശപ്പെടുന്നു. 13 എംപിയുള്ള ഫ്രണ്ട് ക്യാമറയ്ക്ക് 80 ഡിഗ്രി വൈഡ് ആംഗിള്‍ ലെന്‍സാണ് ഉണ്ടാവുക.
എയര്‍ക്രാഫ്റ്റ് ഗ്രേഡ് അലൂമിനിയം ബോഡി, ഫിംഗര്‍പ്രിന്റ്‌സെന്‍സര്‍, ഡ്യുവല്‍ നാനോസിം, നൂബിയ ഇന്റര്‍ഫേസോടെയുള്ള ആന്‍ഡ്രോയ്ഡ് മാര്‍ഷ്മലോ, 5.2 ഇഞ്ച് ഫുള്‍ എച്ച്ഡിഡിസ്‌പ്ലേ, കര്‍വ്ഡ് ഗ്ലാസ്, ഗോറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍, ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍, 200 ജിബി വരെ കൂട്ടാവുന്ന സ്റ്റോറേജ്, 4ജിവോള്‍ട്ടി, 3000 എംഎഎച്ച് ബാറ്റററി തുടങ്ങിയവയാണ് മറ്റു സവിശേഷതകള്‍. 158 ഗ്രാമാണ് തൂക്കം.