മുസാഫര്‍പുര്‍: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ ബീഹാറിലെ മുസാഫര്‍പുര്‍ ജില്ലാ കോടതിയില്‍ കേസ്. സുധീര്‍ കുമാര്‍ ഓജ എന്ന അഭിഭാഷകനാണ് ഇമ്രാന്‍ ഖാനെതിരെ ചീഫ് ജുഡീഷ്വല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.
യു.എൻ പൊതുസഭയിൽ നടത്തിയ പ്രസംഗത്തിനിടെ ഇമ്രാന്‍ ഖാൻ ഇന്ത്യയ്‌ക്കെതിരെ ആണവയുദ്ധ ഭീഷണി ഉയര്‍ത്തിയെന്നും ആക്ഷേപകരമായ പ്രസ്താവനകൾ നടത്തിയെന്നുമാണ് തന്റെ പരാതിയിൽ ഓജ ആരോപിച്ചിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ ഇമ്രാന്‍ ഖാനെതിരെ എഫ്.ഐ.ആർ സമർപ്പിക്കാൻ ഉത്തരവിടണമെന്ന് ഓജ കോടതിയോട് അഭ്യർഥിച്ചു.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ പരാമർശിച്ച് ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന്‍ പ്രധാനമന്ത്രി നടത്തിയ പരാമർശം രാജ്യത്ത് സമാധാനാന്തരീക്ഷം തകര്‍ക്കുന്നതാണെന്നും ഓജ തന്റെ പരാതിയില്‍ പറയുന്നു.
നേരത്തെ, മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങിന്റെ ജീവിത്തെ ആസ്പദമാക്കി നിർമ്മിച്ച ‘ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റർ’ എന്ന ചിത്രത്തിലെ അഭിനേതാക്കള്‍ക്കെതിരെയും ഇതേ അഭിഭാഷകന്‍ ഹര്‍ജി നല്‍കിയിരുന്നു.