പത്തനംതിട്ട: പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ നഗ്‌ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ സഹപാഠിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വിദ്യാര്‍ത്ഥിനിയുടെ നഗ്‌ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്ത കേസിലാണ് അറസ്റ്റ്.
കഴിഞ്ഞ ദിവസം പത്തനംതിട്ടയിലെ പന്തളത്തായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സഹപാഠി അറസ്റ്റിലായത്.