ചൈനീസ് കമ്പനിയായ നൂബിയയുടെ എന്‍1 ലൈറ്റ് ( Nubia N1 Lite ) ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.
ആമസോണില്‍ ലഭ്യമാകുന്ന ഫോണ്‍ ഓണ്‍ലൈനില്‍ മാത്രമാണ് വില്‍പനയ്ക്കുള്ളത്. 6,999 രൂപയാണ് ഫോണിന് ഇന്ത്യയിലെ വില.
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ എന്‍1ന്റെ ചെറു പതിപ്പാണിത്.7,000 വില ശ്രേണിയിലാണ് വരുന്നതെങ്കിലും ലൈറ്റ് പതിപ്പിലും ഫിംഗര്‍ പ്രിന്റ് ഉണ്ട്. 0.3 സെക്കന്‍ഡില്‍ ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ സെന്‍സറിനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു.
5 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയില്‍ എടുക്കുന്ന ഫോട്ടോകള്‍ക്ക് മിഴിവേകാന്‍ സോഫ്റ്റ്‌ലൈറ്റ് ഫ്‌ളാഷാണ് നല്‍കിയിരിക്കുന്നത്.8 മെഗാപിക്‌സല്‍ പിന്‍ ക്യാമറയ്‌ക്കൊപ്പം ഡ്യുവല്‍ എല്‍ഇഡി ഫ്‌ളാഷും നല്‍കിയിട്ടുണ്ട്.
1.26 ഗിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ പ്രൊസസര്‍,2 ജിബി റാം,16 ജിബി ഇന്റേണല്‍ സ്‌റ്റോറേജ്, 32 ജിബി വരെ വര്‍ധിപ്പിക്കാവുന്ന എക്‌സ്‌റ്റേണല്‍ സ്‌റ്റോറേജ്, ആന്‍ഡ്രോയ്ഡ് 6.0, മാര്‍ഷ്‌മെലോ ഒഎസ്, 3000 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഫോണിന്റെ മറ്റ് സവിശേഷതകള്‍.