ന്യൂഡല്‍ഹി: 2021-2022 സീസണ്‍ മുതല്‍ പ്ലെയിങ് ഇലവനിലെ വിദേശ താരങ്ങളുടെ എണ്ണം നാലായി ചുരുങ്ങുമെന്ന് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ നിര്‍ദേശം ഐ.എസ്.എല്‍ ഭരണസമിതി അംഗീകരിച്ചു. 3+1 എന്ന ഏഷ്യന്‍ നിയമം ആണ് പുതിയ സീസണ്‍ മുതല്‍ ഐ.എസ്.എല്‍ പിന്തുടരുക.
ഇനി ആകെ ആറു വിദേശ താരങ്ങളുമായി മാത്രമേ ഒരു ക്ലബ്ബിന് കരാറിലെത്താനാകൂ. ഈ ആറ് വിദേശതാരങ്ങളില്‍ ഒരാള്‍ ഏഷ്യന്‍ താരമാവുകയും വേണം. ആദ്യ ഇലവനില്‍ നാല് വിദേശ താരങ്ങള്‍ക്ക് മാത്രമേ കളിക്കാനാകൂ.
നിലവില്‍ ഒരു ക്ലബ്ബിന് ഏഴു വിദേശ താരങ്ങളുമായി കരാറിലെത്താം. അഞ്ചു താരങ്ങളെ ആദ്യ ഇലവനില്‍ കളിപ്പിക്കുകയും ചെയ്യാം. ഇന്ത്യന്‍ താരങ്ങള്‍ക്ക് കൂടുതല്‍ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐ.ഐ.എഫ്.എഫിന്റെ ഈ നീക്കം. അതേസമയം ഐ-ലീഗില്‍ ഈ സീസണില്‍ തന്നെ (2020-21) വിദേശ താരങ്ങളുടെ എണ്ണം കുറയും.