ശബരിമലയിലെ തീർഥാടകരുടെ എണ്ണം വർധിപ്പിക്കും

ത്തനംതിട്ട : ശബരിമലയിൽ തീർഥാടകരുടെ എണ്ണം വർധിപ്പിക്കാൻ ഹൈക്കോടതി അനുമതി. ഈ മാസം 20 മുതൽ പ്രതിദിനം 5000 തീർഥാടകരെ അനുവദിക്കാൻ ആണ് ഹൈക്കോടതി തീരുമാനം. മകരവിളക്ക് തീർഥാടന സമയത്തും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്നു ഹൈക്കോടതി നിർദേശിച്ചു.

ആർടിപിസിആർ ടെസ്റ്റിൽ നെഗറ്റീവ് ആയ തീർഥാടകരെ മാത്രമേ ശബരിമലയിൽ അനുവദിക്കാവൂ എന്നും പ്രത്യേകം ഹൈക്കോടതിയുടെ ഉത്തരവിൽ പറയുന്നുണ്ട്.

Top