മുന്‍കൂര്‍ ജാമ്യത്തിന് ഫ്രാങ്കോ മുളയ്ക്കല്‍ ഹൈക്കോടതിയെ സമീപിച്ചേക്കുമെന്ന്. . .

Jalandhar Bishop Franco Mulakkal

കൊച്ചി: മുന്‍കൂര്‍ ജാമ്യത്തിനായി ഫ്രാങ്കോ മുളയ്ക്കല്‍ ഹൈക്കോടതിയെ സമീപിച്ചേക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍.
കന്യാസ്ത്രീയെ പീഡനത്തിനിരയാക്കിയെന്നാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ്.

മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് പുറമേ എഫ്.ഐ.ആര്‍ റദ്ദാക്കുവാനും അപേക്ഷ നല്‍കാന്‍ സാധ്യതയുണ്ട്. അതേസമയം ബിഷപ്പ് 19ന് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് പഞ്ചാബ് പൊലീസ് അറിയിച്ചിരുന്നു.അതേസമയം, ശാസ്ത്രീയ പരിശോധനകളുടേയും സാഹചര്യ തെളിവുകളുടേയും അടിസ്ഥാനത്തില്‍ മാത്രമായിരിക്കും അറസ്റ്റ് ഉണ്ടാവുക. ചോദ്യം ചെയ്യല്‍ എവിടെവെച്ച് വേണമെന്നതില്‍ തീരുമാനമായില്ലെന്നാണ് എസ്.പി വ്യക്തമാക്കിയത്.

Top