ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഇരയുടെ അപ്പീൽ ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി

കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഇരയുടെ അപ്പീൽ ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി. അപ്പീലിൽ ബിഷപ്പിന് ഹൈക്കോടതി നോട്ടിസ് അയച്ചു. ഫ്രാങ്കോയെ വെറുതെ വിട്ട വിചാരണ കോടതി വിധി റദ്ദാക്കണമെന്നാണ് ഇരയുടെ ആവശ്യം. കേസുമായി ബന്ധപ്പെട്ട തെളിവുകൾ പരിശോധിക്കുന്നതിൽ വിചാരണ കോടതി പരാജയപ്പെട്ടെന്നാണ് കന്യാസ്ത്രീ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നത്.

വിചാരണ കോടതി ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ ഉത്തരവിനെതിരെയാണ് കന്യാസ്ത്രീ ഹൈക്കോടതിയെ സമീപിച്ചത്. ഇതേ ആവശ്യവുമായി സർക്കാരും ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. തെളിവുകൾ പരിശോധിക്കുന്നതിൽ വിചാരണക്കോടതി പരാജയപ്പെട്ടുവെന്നാണ് ഹർജിയിൽ പറയുന്നത്. കോടതി വിധി തെറ്റായ രീതിയിൽ എന്നും അപ്പീലിൽ കന്യാസ്ത്രീ പറയുന്നു.

Top