കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും.പാലാ മജിസ്ട്രേറ്റ് കോടതിയില്‍ ബിഷപ്പിനെ ഇന്ന് ഹാജരാക്കും. രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിക്ക് ശേഷം കഴിഞ്ഞ മാസം 24 -നാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്.
പൊലീസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കാത്തതിനാല്‍ റിമാന്റ് കാലാവധി നീട്ടും. ഹൈക്കോടതി നേരത്തെ ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. അടുത്തയാഴ്ച ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിക്കാനാണ് ബിഷപ്പിന്റെ അഭിഭാഷകരുടെ നീക്കം.
എന്നാല്‍ ബിഷപ്പിനെതിരെയുള്ള മറ്റ് കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി ജാമ്യാപേക്ഷയെ എതിര്‍ക്കാനാണ് പൊലീസ് ഉദ്ദേശിക്കുന്നത്. ബിഷപ്പിനെതിരെ കൂടുതല്‍ പരാതിയും മൊഴികളും ലഭിക്കാനുള്ള സാഹചര്യം ഉള്ളതിനാല്‍ അന്വേഷണ സംഘം വൈകാതെ ജലന്ധറിലേക്ക് പോകും.