ബിഷപ്പിനെതിരെയുള്ള മുഖ്യ സാക്ഷികളിലൊരാളായ കന്യാസ്ത്രീയെ തടങ്കലില്‍ പാര്‍പ്പിച്ചെന്ന് പരാതി

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള മുഖ്യ സാക്ഷികളിലൊരാളായ കന്യാസ്ത്രീയെ തടങ്കലില്‍ പാര്‍പ്പിച്ചെന്ന് പരാതി.

സിറോ മലബാര്‍ സഭക്ക് കീഴിലെ സന്യാസിനി സമൂഹത്തിലെ സിസ്റ്റര്‍ ലിസി വടക്കേയില്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നുവെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കന്യാസ്ത്രീയെ മഠത്തില്‍ നിന്ന് പൊലീസ് മോചിപ്പിച്ചു.

മഠത്തില്‍ താന്‍ തടങ്കലിലായിരുന്നുവെന്ന് കന്യാസ്ത്രീ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കന്യാസ്ത്രീയുടെ പരാതിയില്‍ മഠം അധികൃതര്‍ക്കെതിരെ മൂവാറ്റുപുഴ പൊലീസ് കേസെടുത്തു.

Top