ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ കുടുംബത്തിന് വധഭീഷണി

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ കുടുംബത്തിന് വധഭീഷണി. ബിഷപ്പിന്റെ ആളുകളാണ് ഭീഷണിപ്പെടുത്തുന്നതെന്ന് കുടുംബം പറയുന്നു. ഭീഷണിയെ തുടര്‍ന്ന് കന്യാസ്ത്രീയുടെ കുടുംബം ഡിജിപിക്ക് പരാതി നല്‍കി.

അതേസമയം, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. പാലാ മജിസ്‌ട്രേറ്റ് കോടതിയാണ് ഫ്രാങ്കോയെ റിമാന്‍ഡില്‍ വിടാന്‍ ഉത്തരവിട്ടത്. അടുത്ത മാസം ആറ് വരെയാണ് റിമാന്‍ഡില്‍ വിട്ടിരിക്കുന്നത്. പാലാ സബ്ജയിലിലേക്കാണ് ബിഷപ്പിനെ കൊണ്ട് പോകുന്നത്. രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനാല്‍ ബിഷപ്പിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു.

അതേസമയം, ഫ്രാങ്കോ മുളക്കലിനെതിരെ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പൊലീസിനെ സ്വതന്ത്രമായി അന്വേഷിക്കാന്‍ വിടണം. പൊതുതാല്‍പര്യഹര്‍ജികള്‍ ഹൈക്കോടതി തീര്‍പ്പാക്കി. ഹര്‍ജികള്‍ക്കുപിന്നില്‍ മറ്റെന്തെങ്കിലും താല്‍പര്യമുണ്ടോയെന്നും കോടതി ആരാഞ്ഞു. ബിഷപ്പിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും.

Top