കുറവിലങ്ങാട്: ജലന്ധര്‍ ബിഷപ്പ് 12 തവണ പീഡിപ്പിച്ചതായി കന്യാസ്ത്രീയുടെ രഹസ്യമൊഴി. മാനനഷ്ടവും ജീവഹാനിയും ഭയന്നാണു വിവരം നേരത്തെ പറയാതിരുന്നതെന്നും കന്യാസ്ത്രീ മൊഴി നല്‍കി. സംഭവത്തില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഉടനുണ്ടായേക്കുമെന്നാണു സൂചന. ക്രൈംബ്രാഞ്ച് ഇതിനായി പഞ്ചാബ് പൊലീസിന്റെ സഹായം തേടി.
രഹസ്യമൊഴിയിലെ വെളിപ്പെടുത്തലോടെ പൊലീസ് വീണ്ടും മൊഴി രേഖപ്പെടുത്തി. അറസ്റ്റിലേക്കു നീങ്ങുന്നതോടെ ബിഷപ്പ് വത്തിക്കാനിലേക്കു കടന്നേക്കുമെന്നും വിവരമുണ്ട്. അതിനാല്‍ ബിഷപ്പ് രാജ്യംവിട്ടുപോകാതിരിക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു ക്രൈംബ്രാഞ്ച് വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു.