ആലപ്പുഴ: നഴ്‌സുമാരുടെ അനിശ്ചിതകാല സമരത്തെ തുടര്‍ന്ന് ചേര്‍ത്തല കെവിഎം ആശുപത്രി അടച്ചുപൂട്ടുകയാണെന്ന് മാനേജ്‌മെന്റ്.
നഴ്‌സുമാരും രാഷ്ട്രീയപ്പാര്‍ട്ടികളും അക്രമം നടത്തുന്നുവെന്നും മാനേജ്‌മെന്റ് ആരോപിച്ചു.
രോഗികള്‍ ഡിസ്ചാര്‍ജ് ചെയ്തുപോകുന്ന മുറയ്ക്ക് നിമയവിധേയമായി ആശുപത്രി അടച്ചുപൂട്ടാനാണ് മാനേജ്‌മെന്റ് തീരുമാനം.
വേതനവര്‍ധന ആവശ്യപ്പെട്ടുള്ള സമരം അറുപതുദിവസം പിന്നിട്ടവേളയിലാണ് മാനേജ്‌മെന്റിന്റെ കടുത്ത നടപടി.