Nursery student dies in school lift in Hyderabad

ഹൈദരാബാദ്: ഹൈദരാബാദിലെ ഒരു സ്വകാര്യ സ്‌കൂളില്‍ ലിഫ്റ്റ് ഡോറിനിടയില്‍പെട്ട് മൂന്നു വയസുകാരി മരിച്ചു. ദില്‍ഷുഖ് നഗറിലെ ശ്രീ ചൈനത്യ സ്‌കൂളിലെ സെയ്ദ സൈനബ് ഫാത്തിമ സയീദ് എന്ന നഴ്‌സറി വിദ്യാര്‍ഥിനിയാണ് ദാരുണമായി മരിച്ചത്.

മറ്റു വിദ്യാര്‍ഥികള്‍ക്കൊപ്പം ലിഫ്റ്റില്‍കയറിയ മൂന്നുവയസുകാരി അബദ്ധത്തില്‍ വാതിലിനിടയില്‍പെട്ടു പോകുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സ്‌കൂള്‍ അധികൃതരുടെ അനാസ്ഥയാണ് കുട്ടിയുടെ മരണത്തിനു കാരണമെന്ന ആക്ഷേപവുമായി മാതാപിതാക്കളും നാട്ടുകാരും പ്രക്ഷോഭം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

Top