തിരുവനന്തപുരം: ‘എസ്മ’ പ്രയോഗിച്ചതു കൊണ്ടൊന്നും ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള സമരം അവസാനിപ്പിക്കില്ലന്ന് സ്വകാര്യ ആശുപത്രി നഴ്സുമാര്‍.
സമരത്തിനെതിരേ എസ്മ പ്രയോഗിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയാല്‍ തന്നെ ആശുപത്രിയില്‍ എത്തിയിട്ട് തങ്ങള്‍ ജോലി ചെയ്യില്ലെന്ന് തീരുമാനിച്ചാല്‍ എന്തു ചെയ്യുമെന്നും ജയിലില്‍ അടയ്ക്കാന്‍ കഴിയുമോ എന്നും നഴ്സുമാര്‍ ചോദിക്കുന്നു.
ശമ്പള വര്‍ധനവ് എന്നത് തങ്ങളുടെ ന്യായമായ ആവശ്യമാണ്. ഇത് നടപ്പാക്കി കിട്ടും വരെ ശക്തമായി സമരമുഖത്തുണ്ടാകുമെന്നും ഒരുവിധ സമ്മര്‍ദങ്ങള്‍ക്കും വഴങ്ങില്ലെന്നും നഴ്സുമാര്‍ അറിയിച്ചു.
20,000 രൂപ അടിസ്ഥാന ശമ്പളം എന്ന ആവശ്യം അംഗീകരിക്കുന്നില്ലെങ്കില്‍ തിങ്കളാഴ്ച മുതല്‍ പ്രഖ്യാപിച്ചിരിക്കുന്ന അനിശ്ചിതകാല സമരത്തിന് ഒരു മാറ്റവുമില്ലെന്നും നഴ്മാരുടെ സംഘടന ആവര്‍ത്തിച്ചു.