നഴ്‌സുമാരുടെ അനിശ്ചിതകാല സമരം ചര്‍ച്ചയിലൂടെ പരിഹരിക്കണം; ഹൈക്കോടതി

High court

കൊച്ചി: ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് നഴ്‌സുമാര്‍ നടത്തിവരുന്ന അനിശ്ചിതകാല സമരം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നു ഹൈക്കോടതി.

കഴിഞ്ഞ ദിവസം മന്ത്രി വിഎസ്. സുനില്‍കുമാര്‍ സമരക്കാരുമായി ചര്‍ച്ച നടത്തുകയും, പനി പടരുന്ന സാഹചര്യത്തില്‍ ജൂണ്‍ 27ന് ഐആര്‍സി യോഗം നടക്കുന്നതുവരെ സമരം നിര്‍ത്തിവയ്ക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു.

എന്നാല്‍ നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന എക്‌സിക്യൂട്ടീവും, തൃശൂര്‍ ജില്ലാ കമ്മിറ്റിയും സമരം തുടരാന്‍ തീരുമാനിക്കുകയായിരുന്നു.

വേതന വര്‍ധനവുമായി ബന്ധപ്പെട്ടു നഴ്‌സുമാര്‍ നടത്തുന്ന സമരം യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ നല്‍കിയ പരാതി മീഡിയേഷന്‍ സെല്ലിന് ഹൈക്കോടതി കൈമാറി.

ജൂണ്‍ 26ന് മീഡിയേഷന്‍ സെല്‍ ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷന്‍നുമായും യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനുമായി ചര്‍ച്ച നടത്തും.

യു എന്‍ എ യുടെ നേതൃത്വത്തില്‍ തൃശൂരിലെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ആണ് സമരം നടത്തുന്നത്. സംഘടനയുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്ന ആശുപത്രികളെ സമരത്തില്‍ നിന്ന് ഒഴിവാക്കുമെന്ന് അസോസയേഷന്‍ അറിയിച്ചു.

Top