തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ ശമ്പളപരിഷ്‌ക്കരണ വിജ്ഞാപനം സര്‍ക്കാര്‍ പുറത്ത് ഇറക്കിയെങ്കിലും സമരവുമായി മുന്നോട്ടുപോകുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ അറിയിച്ചു.
വിഞ്ജാപനവുമായി ബന്ധപ്പെട്ട പകര്‍പ്പോ മറ്റു രേഖകളോ ഇതുവരെ സംഘടന നേതാക്കള്‍ക്കോ അംഗങ്ങള്‍ക്കോ സര്‍ക്കാര്‍ നല്കിയിട്ടില്ല. അതേസമയം, വേതനം സംബന്ധിച്ച സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം സുപ്രീംകോടതി നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് ലോംഗ് മാര്‍ച്ച് സമരവുമായി മുന്നോട്ട് പോകുവാന്‍ സംഘടന തീരുമാനിച്ചത്.
നഴ്സുമാരുടെ മിനിമം വേതനം 20,000 ആക്കിക്കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കിയത്. 50 കിടക്കകള്‍ വരെയുള്ള ആശുപത്രികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് 20,000 രൂപയും, 51 മുതല്‍ 100 കിടക്കകള്‍ വരെ 24, 200, 100 മുതല്‍ 200 കിടക്കകള്‍ വരെ 29,200 രൂപയും, ഇരുന്നൂറിന് മുകളില്‍ 32,400 രൂപയുമായിരിക്കും പുതിയ ശമ്പള നിരക്ക്.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ഉണ്ടാക്കിയ കമ്മിറ്റി പ്രകാരമാണ് അലവന്‍സടക്കമുള്ള കാര്യങ്ങള്‍ തീരുമാനിച്ചത്. അന്ന് പ്രഖ്യാപിച്ചതനുസരിച്ചുള്ള വിജ്ഞാപനം തന്നെയാണ് ഇറങ്ങിയിരിക്കുന്നത്. നഴ്‌സുമാരുടെ മിനിമം വേതനം 20,000 രൂപയാക്കിക്കൊണ്ടുള്ള പ്രഖ്യാപനം വന്ന് എട്ട് മാസം പിന്നിട്ടിട്ടും അതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങാത്തതാണ് അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാന്‍ നഴ്സുമാരെ നിര്‍ബന്ധിതരാക്കിയത്.