തിരുവനന്തപുരം: പണിമുടക്ക് നിര്‍ത്തി നഴ്സുമാര്‍ ജോലിയില്‍ പ്രവേശിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ. ‘എസ്മ’ പ്രയോഗിക്കണമെന്ന ഹൈക്കോടതി നിര്‍ദേശത്തില്‍ ആലോചിച്ച് നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാന ഗവണ്മെന്റിന് ചെയ്യാന്‍ കഴിയുന്ന ആദ്യഘട്ടം ചെയ്ത് കഴിഞ്ഞെു, സ്വകാര്യ മാനേജ്മെന്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഗവണ്മെന്റിന് ഇടപെടാന്‍ പരിമിതികളുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം ‘എസ്മ’ പ്രയോഗിച്ചതു കൊണ്ടൊന്നും ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള സമരം അവസാനിപ്പിക്കില്ലന്ന് സ്വകാര്യ ആശുപത്രി നഴ്സുമാര്‍ അറിയിച്ചു.
20,000 രൂപ അടിസ്ഥാന ശമ്പളം എന്ന ആവശ്യം അംഗീകരിക്കുന്നില്ലെങ്കില്‍ തിങ്കളാഴ്ച മുതല്‍ പ്രഖ്യാപിച്ചിരിക്കുന്ന അനിശ്ചിതകാല സമരത്തിന് ഒരു മാറ്റവുമില്ലെന്നും നഴ്മാരുടെ സംഘടന ആവര്‍ത്തിച്ചു.