കൊച്ചി: വേതന വര്‍ധന ആവശ്യപ്പെട്ടുകൊണ്ടുള്ള സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമരം മാറ്റിവച്ചു. മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ച സാഹചര്യത്തിലാണ് സമരം അവസാനിപ്പിക്കുന്നത്.
തിങ്കളാഴ്ച സമരം തുടങ്ങില്ലെന്നും, ബുധനാഴ്ച വരെ സമരം നിര്‍ത്തിവയ്ക്കുമെന്നും യുനൈറ്റഡ് നഴ്സസ് അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു.
അനിശ്ചിതകാല പണിമുടക്ക് നീട്ടിവെച്ചാല്‍ ചര്‍ച്ചയാകാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. യുനൈറ്റഡ് നഴ്സസ് അസോസിയേഷന് ഭാരവാഹികളുമായി മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടവര്‍ ഫോണില്‍ ബന്ധപ്പെട്ടാണ് ഇക്കാര്യമറിയിച്ചത്.
സമരത്തിനെതിരേ എസ്മ പ്രയോഗിക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസമാണ് ഉത്തരവിട്ടത്. സമരക്കാര്‍ മനുഷ്യ ജീവന് വില കല്പ്പിക്കണമെന്നും കോടതി നിരീക്ഷിച്ചു.