ഭോപാല്‍: ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നഴ്‌സിങ് വിദ്യാര്‍ത്ഥിനിയെ സുഹൃത്ത് ബലാത്സംഗം ചെയ്തു. മധ്യമപ്രദേശിലെ ഭോപാലിനടുത്ത് നിഷാത്ത്പുരയിലാണ് സംഭവം. ബലാത്സംഗം ചെയ്യുന്ന വീഡിയോ പകര്‍ത്തിയതായും ഇത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നായും യുവതിയുടെ പരാതിയില്‍ പറയുന്നതായി പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഓഗസ്റ്റ് 14-ന് കോളേജില്‍ നിന്ന് കൊണ്ടുവിടാമെന്ന് വാഗ്ദാനം നല്‍കി കാറില്‍ കയറ്റി. യാത്രാമധ്യേ ഭക്ഷണം വാങ്ങി അതില്‍ മയക്കുമരുന്ന് കലര്‍ത്തി. ഭക്ഷണം കഴിച്ച ശേഷം പാതി മയക്കത്തിലായിരുന്ന യുവതിയെ പ്രതി താമസിക്കുന്ന വാടക കെട്ടിടത്തിലെത്തിച്ച് ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു.
വീഡിയോ കാണിച്ചുള്ള ഭീഷണി ആരംഭിച്ചതോടെയാണ് യുവതി മാതാപിതാക്കളെ വിവരം അറിയിച്ചത്. തുടര്‍ന്ന് അല്‍ജാപൂര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. നിഷാത്ത്പുര സ്റ്റേഷനിലേക്ക് കൈമാറിയ കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പ്രതിയുടെ താമസ സ്ഥലം പരിശോധിച്ചെങ്കിലും ഇയാള്‍ ഒളിവിലാണെന്നും പൊലീസ് പറയുന്നു.