മാള: കപ്പലണ്ടി ശ്വാസനാളത്തില്‍ കുടുങ്ങി രണ്ട് വയസ്സുകാരന്‍ മരിച്ചു.
വടമ ഐ വീട്ടില്‍ ബിനിലിന്റെ മകന്‍ കാശിനാഥ് ആണ് മരിച്ചത്. സഹോദരന്‍ ശബരീനാഥിനൊപ്പം കളിക്കുന്നതിനിടെയാണ് കപ്പലണ്ടി ശ്വാസനാളത്തില്‍ കുടുങ്ങിയത്.
ചൊവ്വാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം. ശ്വാസതടസ്സം അനുഭവപ്പെട്ട കുട്ടിയെ മാളയിലെയും ചാലക്കുടിയിലെയും സ്വകാര്യ ആശുപത്രികളില്‍ എത്തിച്ചെങ്കിലും കപ്പലണ്ടി നീക്കം ചെയ്യാനായില്ല.
തുടര്‍ന്ന് തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും വൈകീട്ടോടെ മരിച്ചു. അമ്മ: സരിത.