ഫ്രഞ്ച് സൂപ്പർ മാർക്കറ്റുകളിൽ ന്യൂട്ടല്ലയുടെ വില കുറച്ചതിനാൽ തിരക്ക് ; വൈറലായി വീഡിയോ

Nutella

പാരീസ് : ഫ്രഞ്ച് സൂപ്പർ മാർക്കറ്റുകളിൽ ന്യൂട്ടല്ലയുടെ വില കുറച്ചതിനെ തുടർന്ന് ഉണ്ടായ തിരക്കിൻറെ വീഡിയോ വൈറലാകുന്നു. സൂപ്പർമാർക്കറ്റുകളിൽ നിന്ന് വൻ വിലക്കുറവിൽ ന്യൂട്ടല്ല വാങ്ങാനെത്തിയായവരുടെ തിരക്കിൽ നിരവധിപേർക്ക് പരുക്കേൽക്കുകയും ചെയ്തു. അവസാനം പൊലീസ് എത്തിയാണ് തിരക്ക് നിയന്ത്രണ വിധേയമാക്കിയത്.

പാരീസിലെ എല്ലാ പ്രമുഖ സൂപ്പർ മാർക്കറ്റുകളിലും ഇതായിരുന്നു അവസ്ഥ. രണ്ട് ദിവസം മുൻപാണ് കമ്പനി ഇത്തരത്തിലൊരു കിഴിവ് ന്യൂട്ടല്ലയ്ക്ക് നൽകിയത്. 950 ഗ്രാമിന് 4.70 യൂറോയിൽനിന്ന് 1.41ആയി കമ്പനി വിലകുറച്ചതാണ് ഈ തിരക്കിന് കാരണം.എന്തായലും കമ്പനിയുടെ പുതിയ ഓഫർ ഉപഭോക്താക്കൾ സ്വീകരിച്ചിട്ടുണ്ട്.

Top