വെല്ലിങ്ടണ്‍: ഇസ്രയേലിലെ സംഗീത പരിപാടി റദ്ദാക്കിയ ഗായികയ്ക്കെതിരെ അസഭ്യവുമായി യുഎസ് മാധ്യമമായ വാഷിങ്ടണ്‍ പോസ്റ്റ്. ന്യൂസിലന്‍ഡിലെ പ്രശസ്ത ഗായികയും ഗ്രാമി അവാര്‍ഡ് ജേതാവുമായ ലോര്‍ഡിയെയാണ് അസഭ്യവര്‍ഷം ചൊരിഞ്ഞ് വാഷിങ്ടണ്‍ പോസ്റ്റില്‍ പരസ്യം വന്നത്.
2017 ഡിസംബര്‍ 31നാണ് ലോര്‍ഡി ആശയഭ്രാന്തിയാണെന്ന് കുറ്റപ്പെടുത്തിയുള്ള പരസ്യം പത്രം നല്‍കിയത്. അമേരിക്കയിലെ ജൂത സംഘടനയാണ് പരസ്യത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.
ഈ വര്‍ഷം ജൂണിലായിരുന്നു ഇസ്രയേലില്‍ ലോര്ഡിയുടെ സംഗീതപരിപാടി നിശ്ചയിച്ചിരുന്നത്. എന്നാല്‍ അമേരിക്ക ഇസ്രയേല്‍ തലസ്ഥാനമായി ജറൂസലേമിനെ പ്രഖ്യാപിച്ചതിനു പിന്നാലെ പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ലോര്‍ഡി ടെല്‍അവീവിലെ സംഗീതപരിപാടി റദ്ദാക്കിയത്.