ബിജെപിയില്‍ നിന്ന് രാജിവച്ചെത്തിയ ഒ.കെ. വാസു ഇനി മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

തിരുവനന്തപുരം: ബിജെപി വിട്ട് സിപിഎമ്മിലെത്തിയ കണ്ണൂരിലെ പ്രമുഖ നേതാവ് ഒ.കെ വാസുവിനെ മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി നിയമിക്കാന്‍ മന്ത്രിസഭയിലെ ഹിന്ദു മന്ത്രിമാരുടെ യോഗം തീരുമാനിച്ചു.

ഇതോടൊപ്പം ദേവസ്വം ബോര്‍ഡിലെ ഏഴ് അംഗങ്ങളേയും നിയമിച്ചു.

മന്ത്രിസഭാ യോഗത്തിനു ശേഷം ഹിന്ദുമന്ത്രിമാര്‍ പ്രത്യേക യോഗം ചേര്‍ന്നാണ് പ്രസിഡന്റിനേയും അംഗങ്ങളെയും തെരഞ്ഞെടുത്തത്. ശശികുമാര്‍ പേരാമ്പ്ര- കോഴിക്കോട്, പി.എം. സാവിത്രി -മലപ്പുറം, കൊട്ടറ വാസുദേവ്- കാസര്‍കോട്, വി. കേശവന്‍- വയനാട്, എ. പ്രദീപന്‍- കണ്ണൂര്‍, ടി.എന്‍ ശിവശങ്കരന്‍-മലപ്പുറം, ടി കെ. സുബ്രഹ്മണ്യന്‍- പാലക്കാട് എന്നവരാണ് അംഗങ്ങള്‍.

Top