വയനാട്: പ്രായപൂര്‍ത്തിയാവാത്ത ആദിവാസി പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവത്തില്‍ മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ ബത്തേരി പഞ്ചായത്ത് പ്രസിഡണ്ടുമായ ഒ എം ജോര്‍ജ്ജിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.
കോണ്‍ഗ്രസ് നേതാവായ ഒ. എം ജോര്‍ജ്ജ് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തതായി പരാതി ഉയര്‍ന്നിരുന്നു. ബത്തേരിയില്‍ ആണ് സംഭവം നടന്നത്. ഇയാളെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
പരാതിയെ തുടര്‍ന്ന് ഒ എം ജോര്‍ജ് ഒളിവിലാണ്. ഇയാള്‍ക്കെതിരെ പൊലീസ് പോക്‌സോ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പത്താം ക്ലാസ് കഴിഞ്ഞതു മുതല്‍ ജോര്‍ജ്ജ് പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നു. പീഡനത്തെ തുടര്‍ന്ന് ആത്മഹത്യയ്ക്കു ശ്രമിച്ച പെണ്‍കുട്ടി ഇപ്പോള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സംരക്ഷണയിലാണ്.
നഗ്‌നചിത്രങ്ങളടക്കം കാണിച്ച് പെണ്‍കുട്ടിയെ കോണ്‍ഗ്രസ് നേതാവ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇയാള്‍ പെണ്‍കുട്ടിയെ വിളിച്ച് ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം കേട്ടപ്പോഴാണ് പീഡനവിവരം തങ്ങള്‍ പോലുമറിഞ്ഞതെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.
ജോര്‍ജ്ജിന്റെ വീട്ടിലെ ജോലിക്കാരായിരുന്നു കുട്ടിയുടെ മാതാപിതാക്കള്‍. പലപ്പോഴും ജോലി ചെയ്യാനായി അവിടെ എത്തിയിരുന്ന പെണ്‍കുട്ടിയെ ജോര്‍ജ്ജ് ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു