ഒ. പനീര്‍സെല്‍വം തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ചെന്നൈ: പനീര്‍സെല്‍വം തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തു.

തമിഴ് ഭാഷാവകുപ്പ് മന്ത്രിയായി പാണ്ഡ്യരാജനും സത്യ പ്രതിജ്ഞ നിര്‍വ്വഹിച്ചു.

അങ്ങനെ, പനീര്‍ സെല്‍വം വിഭാഗത്തില്‍ ഉപമുഖ്യമന്ത്രിയടക്കം രണ്ടു മന്ത്രിമാര്‍ അധികാരത്തിലേറി.

ദീര്‍ഘനാളത്തെ ചര്‍ച്ചകള്‍ക്കു ശേഷമാണ് അണ്ണാ ഡിഎംകെയിലെ എടപ്പാടി കെ. പളനിസ്വാമി പക്ഷവും, ഒ. പനീര്‍ശെല്‍വം പക്ഷവും ലയിച്ചത്.

അണ്ണാ ഡിഎംകെയെ നയിക്കാന്‍ പനീര്‍ശെല്‍വം അധ്യക്ഷനായ പുതിയ സമിതിയേയും നിയോഗിച്ചു.

ആറ് മാസങ്ങള്‍ക്കു ശേഷമാണ് ഇരു നേതാക്കളും ഒന്നിച്ച് അണ്ണാ ഡിഎംകെ ആസ്ഥാനത്ത് എത്തിയത്.

Top