o paneershelvam statement about his resign

ചെന്നൈ: സാഹചര്യം അനുകൂലമെങ്കില്‍ രാജി പിന്‍വലിക്കുമെന്ന് തമിഴ്‌നാട് കാവല്‍ മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം.
ചെന്നൈയിലെ വസതിക്ക് മുന്നില്‍ മാധ്യമങ്ങളോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പാര്‍ട്ടിയെ താന്‍ ഒരിക്കലും ഉപേക്ഷിക്കുകയോ തള്ളിപ്പറയുകയോ ചെയ്തിട്ടില്ല. പാര്‍ട്ടിയുടെ ഒത്തൊരുമയ്ക്ക് വേണ്ടിയാണ് താന്‍ എല്ലാക്കാലവും പ്രവര്‍ത്തിച്ചതെന്നും തന്റെ നീക്കത്തിന് പിന്നില്‍ ബിജെപിയാണെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

ജയലളിതയുടെ മരണത്തെ തുടര്‍ന്നുണ്ടായ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്നും പനീര്‍ശെല്‍വം പ്രഖ്യാപിച്ചു. ഇക്കാര്യത്തിലുള്ള സംശയം നീക്കാന്‍ എഐഎഡിഎംകെ സര്‍ക്കാരിന് ബാധ്യതയുണ്ട്.

മരണം സംബന്ധിച്ച് ഉയര്‍ന്ന സംശയങ്ങള്‍ സിറ്റിംഗ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി പ്രവര്‍ത്തകരുടെ വന്‍ നിരയാണ് ഒ.പനീര്‍ശെല്‍വത്തിന്റെ ചെന്നൈയിലെ വസതിക്ക് മുന്നില്‍ കാത്തുനില്‍ക്കുന്നത്. ശശികലയെ എതിര്‍ക്കുന്ന ഒരു വിഭാഗം നേതാക്കളും അദ്ദേഹത്തിന്റെ ഒപ്പം മാധ്യമങ്ങളെ കാണാന്‍ എത്തിയിരുന്നു.

Top