തിരുവനന്തപുരം: ഹിന്ദു ധര്‍മ്മത്തിനെതിരെ കേരള സര്‍ക്കാര്‍ പ്രത്യേകവിരോധം വെച്ചു പുലര്‍ത്തുന്നുവെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ.
ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ നയത്തിനെതിരെ പ്രതിഷേധിച്ച് സംസ്ഥാനത്തെ പൊലീസ് സ്‌റ്റേഷനുകള്‍ക്കു മുന്നില്‍ ബിജെപി നടത്തുന്ന നാമജപ പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഹിന്ദു ഇതര മതത്തില്‍ പെട്ട ഉദ്യോഗസ്ഥരെ ശബരിമലയില്‍ കൃത്യനിര്‍വഹണത്തിനായി നിയമിച്ച് വിശ്വാസികളെ തിരഞ്ഞു പിടിച്ച് ഉപദ്രവിക്കുകയാണെന്നും രാജഗോപാല്‍ ആരോപണം ഉന്നയിച്ചിരുന്നു. സനാതനധര്‍മം പരിപാലിക്കുക എന്നതാണ് അയ്യപ്പന്റെ ദൗത്യം. എന്നാല്‍ അതിനെതിരെയാണ് ഇടതു സര്‍ക്കാരിന്റെ നീക്കം. മതം മയക്കു മരുന്നാണെന്ന മാര്‍ക്‌സിയന്‍ നയമാണ് ഇടതു സര്‍ക്കാരിനുള്ളത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.