കാര്‍ഷിക നിയമം എല്ലാ കര്‍ഷകര്‍ക്കും സംരക്ഷണം നല്‍കാനുള്ളതെന്ന് ഒ രാജഗോപാല്‍

o rajagopal

തിരുവനന്തപുരം: കാര്‍ഷിക നിയമം രാജ്യത്തെ കര്‍ഷകര്‍ക്ക് എല്ലാവിധ സംരക്ഷണവും നല്‍കാനുള്ളതാണെന്ന് ബിജെപി എംഎല്‍എ ഒ. രാജഗോപാല്‍. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കാനായി ചേര്‍ന്ന നിയമസഭാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാര്‍ഷിക മേഖലയിലെ ഇടനിലക്കാരെയും കമ്മീഷന്‍ ഏജന്റുമാരെയും ഒഴിവാക്കി കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ എവിടെയും വില്‍ക്കാന്‍ സാധിക്കുന്ന നിയമങ്ങളാണിത്. ഈ നിയമത്തെ എതിര്‍ക്കുന്നവര്‍ കര്‍ഷക താത്പര്യങ്ങള്‍ക്ക് എതിരായി നില്‍ക്കുന്നവരാണ്. കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ പറഞ്ഞിട്ടുള്ളതും സിപിഐഎം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിട്ടുള്ളതുമായ നിയമമാണ് നടപ്പിലാക്കിയത്. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ നിയമങ്ങള്‍ പാസാക്കിയിട്ടുള്ളത്.

സമരം ചെയ്യുന്ന ആളുകളെ കാണാന്‍ പ്രധാനമന്ത്രി തയാറായിരുന്നു. എന്നാല്‍ കര്‍ഷകര്‍ പറഞ്ഞത് നിയമം റദ്ദാക്കിയാല്‍ മാത്രം ചര്‍ച്ച എന്നതായിരുന്നു. യഥാര്‍ത്ഥ കര്‍ഷക സംഘടനകളുമായി ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്തും. കര്‍ഷക നിയമത്തിനെതിരെയുള്ള പ്രമേയത്തെ എതിര്‍ക്കുന്നതായും ഒ രാജഗോപാല്‍ പറഞ്ഞു.

Top