കണ്ണൂര്‍: നിയമസഭയില്‍ പ്രവേശിക്കാന്‍ ബി.ജെ.പി ഗ്യാലറി ടിക്കറ്റെടുക്കണമെന്ന ഇടത്‌വലത് മുന്നണികളുടെ കളിയാക്കലിന് കേരള ജനത മറുപടി നല്‍കിയെന്ന് നിയുക്ത എം.എല്‍.എ ഒ. രാജഗോപാല്‍.
താന്‍ ഉയര്‍ത്തിപ്പിടിച്ച ധര്‍മത്തിനുള്ള അംഗീകാരമാണ് ലഭിച്ചത്. ജനങ്ങളാണ് ജനാധിപത്യത്തില്‍ ജയപരാജയം നിശ്ചയിക്കുന്നതെന്നും രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പിയുടെ നിയമസഭാ പ്രവേശം ആഘോഷിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച വിജയയാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേമത്ത് സംഭവിച്ച മാറ്റം കേരളത്തിന്റെ എല്ലാ മേഖലയിലും പ്രതിഫലിക്കണമെന്ന് യാത്രയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കുമ്മനം പറഞ്ഞു.
രാവിലെ പയ്യാമ്പലത്തെ മാരാര്‍ജി സ്മൃതി മണ്ഡപത്തില്‍ നടന്ന നേതാക്കളുടെ പുഷ്പാര്‍ച്ചനയോടെയാണ് വിജയയാത്രക്ക് തുടക്കമായത്.
വയനാട്, ഇടുക്കി ഒഴികെ മറ്റ് ജില്ലകളില്‍ സ്വീകരണ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.
നിയമസഭാ സമ്മേളനം നടക്കുന്ന വ്യാഴാഴ്ച്ച തിരുവനന്തപുരത്താണ് വിജയയാത്രയുടെ സമാപനം.
പാളയം രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമായിരിക്കും രാജഗോപാല്‍ ആദ്യമായി നിയമസഭയിലെത്തുക.