തിരുവനന്തപുരം: ബിജെപി പ്രഖ്യാപിച്ച രാഷ്ട്രപതി സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കാന്‍ ഇടതുപക്ഷം തയാറാകണമെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ.
കെ.ആര്.നാരായണനെ പിന്തുണയ്ക്കാതെ എതിര് സ്ഥാനാര്‍ഥിയെ നിര്‍ത്തിയതുപോലുള്ള പ്രവര്‍ത്തി സിപിഎം കാണിക്കരുതെന്നും ദളിത് വിഭാഗത്തില്‍ നിന്നുള്ള നേതാവായ രാംനാഥ് കോവിന്ദിന് പിന്തുണ നല്‍കണമെന്നും രാജഗോപാല്‍ പറഞ്ഞു.
ബിഹാര്‍ ഗവര്‍ണറായ രാംനാഥ് കോവിന്ദിനെ ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി അമിത് ഷാ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു രാജഗോപാലിന്റെ പ്രതികരണം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്.