മാണിയുടെ വിയോഗം കേരള രാഷ്ട്രീയത്തിന് തീരാനഷ്ടമാണെന്ന് ഒ രാജഗോപാല്‍

രുവനന്തപുരം: അരനൂറ്റാണ്ടിലേറെക്കാലം എംഎല്‍എയും വിവിധ വകുപ്പുകളില്‍ മന്ത്രിയുമായിരുന്ന മാണിയുടെ വിയോഗം കേരള രാഷ്ട്രീയത്തിന് തീരാനഷ്ടമാണെന്ന് ഒ രാജഗോപാല്‍ എംഎല്‍എ.

രാഷ്ട്രീയത്തിലെ അതികായനായിരുന്നു അദ്ദേഹം മിതഭാഷിയായ നേതാവായിരുന്നു. വ്യത്യസ്ത രാഷ്ട്രീയ ആശയമാണ് ഞങ്ങള്‍ പിന്തുടര്‍ന്നിരുന്നതെങ്കിലും വ്യക്തിപരമായ സൗഹൃദത്തിന് അത് തടസ്സമായിരുന്നില്ല. ആത്മസുഹൃത്തിനെക്കൂടിയാണ് എനിക്ക് നഷ്ടപ്പെട്ടത്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചിക്കുന്നുവെന്നും രാജഗോപാല്‍ വ്യക്തമാക്കി.

Top