ക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്‍റെ ഓ‌ർമ്മ പുതുക്കി ഇന്ന് ഓശാന ഞായര്‍

കൊച്ചി: യേശു ക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്‍റെ ഓ‌ർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ഓശാന ഞായര്‍ അഥവാ കുരുത്തോല പെരുന്നാള്‍ ആഘോഷിക്കുന്നു. ദേവാലയങ്ങളിൽ ഓശാന ശുശ്രൂഷയും കുരുത്തോല പ്രദക്ഷിണവും നടന്നു. എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ നടന്ന ചടങ്ങുകള്‍ക്ക് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമ്മികത്വം വഹിച്ചു.

വിശുദ്ധ വാരത്തിന്റെ തുടക്കം കുറിക്കല്‍ കൂടിയായതുകൊണ്ട് ഈസ്റ്ററിന്റെ തൊട്ടുമുന്‍പുള്ള ഞായറാഴ്ചയാണ് ഓശാന ദിനമായി ആഘോഷിക്കുന്നത്. പള്ളികളില്‍ വെഞ്ചരിച്ച കുരുത്തോലയുമേന്തി വിശ്വാസികള്‍ പ്രദക്ഷിണം നടത്തും. പസഹാ വ്യാഴവും ദുഖവെള്ളിയും ഈസ്റ്ററും കഴിയുന്നതോടെയാവും വിശുദ്ധവാരത്തിലെ ആഘോഷങ്ങളും ചടങ്ങുകളും അവസാനിക്കുക.

Top