വാഷിംഗ്ടണ്‍: അമേരിക്കന്‍ ജനതക്ക് ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് പ്രസിഡന്റ് ബരാക് ഒബാമയും ഭാര്യ മിഷേലും. എല്ലാവര്‍ക്കും നന്മകള്‍ ഉണ്ടാവട്ടെയെന്ന് ഒബാമയും ഭാര്യ മിഷേലും ആശംസിച്ചു.
പ്രസിഡന്റു പദവിയിലിരുന്നുകൊണ്ടുള്ള അവാസാന ക്രിസ്മസ് ആഘോഷമാണ് ഒബാമക്കിത്. തന്റെ ഭരണകാലത്ത് അമേരിക്കയെ മറ്റ് രാജ്യങ്ങളെക്കാള്‍ മികച്ചതാക്കാനാണു ശ്രമിച്ചതെുന്നു പറഞ്ഞ ഒബാമ രാജ്യം അതിന്റെ പുരോഗതിയിലൂടെയാണ് കടന്നു പോകുന്നതെന്നും പറഞ്ഞു.
രാജ്യത്തെ തൊഴിലില്ലായ്മയടക്കമുള്ളവ കുറയ്ക്കുന്നതിനു സാധിച്ചുവെന്നും മറ്റ് രാജ്യങ്ങള്‍ ബഹുമാനത്തോടെ നോക്കിക്കാണുന്ന രാജ്യമായി അമേരിക്കയെ മാറ്റാന്‍ സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.