വാഷിങ്ടണ്‍: മുസ്ലീങ്ങള്‍ അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തണമെന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ രംഗത്തെത്തി.
ലോക രാഷ്ട്രങ്ങള്‍ മുമ്പത്തേക്കാളേറെ പരസ്പര സഹകരണം പുലര്‍ത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. അവിടെ മതിലുകള്‍ നിര്‍മ്മിക്കണമെന്ന ആഹ്വാനം ഒരുതരത്തിലുമുള്ള മാറ്റവും സൃഷ്ടിക്കില്ലെന്ന് ട്രംപിന്റെ പരാമര്‍ശത്തെ പരോക്ഷമായി ചൂണ്ടിക്കാണിച്ചുകൊണ്ട് ഒബാമ പറഞ്ഞു.
മുസ്ലീങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്ന ട്രംപിന്റെ പ്രസ്താവന കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. എന്നാല്‍, പിന്നീട് അത് താല്‍ക്കാലിക നിര്‍ദ്ദേശം മാത്രമായിരുന്നെന്ന് ട്രംപ് വിശദീകരിച്ചിരുന്നു.