വാഷിംഗ്ടണ്‍ ഡിസി: അമേരിക്ക ഡോണള്‍ഡ് ട്രംപിന്റെ ഭരണകാലത്ത് വിഭജിക്കപ്പെട്ടെന്ന് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ. ജോ ബൈഡന്റെ വിജയം ഇതില്‍ നിന്നുള്ള തിരിച്ചുവരവിന് കളമൊരുക്കുമെന്നും ഒബാമ പറഞ്ഞു.
എന്നാല്‍ ഈ ഒരു തവണ കൊണ്ടൊന്നും ട്രംപ് ഭരണകൂടം അമേരിക്കയിലുണ്ടാക്കിയ അന്തഛിദ്രങ്ങള്‍ തുടച്ചുനീക്കാനാകില്ല. ധ്രുവീകരിക്കപ്പെട്ട രാജ്യത്തെ പഴയ പ്രതാപത്തിലേക്കും ഒരുമയിലേക്കും മടക്കിക്കൊണ്ടു വരണമെങ്കില്‍ അടിസ്ഥാനപരമായ കാര്യങ്ങളില്‍ പോലും ഇനി മാറ്റമുണ്ടാകണമെന്നും ഒബാമ പറഞ്ഞു.
രാജ്യത്തെ ജനങ്ങളില്‍ ഒരുമ വളരണം. ഒരാള്‍ മറ്റൊരാളെ കേള്‍ക്കാനും പരിഗണിക്കാനും തയാറാകണം. എന്തായാലും പുതിയ ഭരണത്തിന്‍ കീഴില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും അമേരിക്ക പഴയ ഒരുമയിലേക്ക് തിരികെ മടങ്ങുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.