വാഷിങ്ടണ്‍: വൈറ്റ്ഹൗസില്‍ നിന്ന് ഔദ്യോഗികമായി വിടപറഞ്ഞാലും തന്റെ പിന്‍ഗാമിയായെത്തുന്ന ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ മൂല്യങ്ങള്‍ക്ക് ഭീഷണിയായാല്‍ ഒരു പൗരനെന്ന നിലയില്‍ പ്രതികരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ബരാക് ഒബാമ.
പെറുവിലെ ലിമയില്‍ നടന്ന അപെക് ഉച്ചകോടിക്കിടെ നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ട്രംപിനാവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കാന്‍ തയാറാണെന്നും അദ്ദേഹത്തിന്റെ കാഴ്ചപ്പാട് എന്തെന്ന് വെളിപ്പെടുത്തുന്നതിന് സമയം കൊടുക്കുമെന്നും ഒബാമ പറഞ്ഞു.
നമ്മുടെ മൂല്യങ്ങളും ആശയങ്ങളും ചോദ്യം ചെയ്യപ്പെടുന്ന ഒരു ഘട്ടമുണ്ടായാല്‍ അതിനെതിരെ പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു അമേരിക്കന്‍ പൗരനെന്ന നിലയില്‍ രാജ്യത്തിന്റെ മൂല്യങ്ങള്‍ക്ക് വളരെ പ്രാധാന്യം കല്‍പ്പിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു.
തന്റെ മുന്‍ഗാമായായിരുന്ന ജോര്‍ജ് ബുഷ് അധികാരം തനിക്ക് കൈമാറിയപ്പോഴുണ്ടായ അതേ ഔദ്യോഗിക മര്യാദ താനും പിന്തുടരുമെന്ന് ഒബാമ പത്രസമ്മേളനത്തില്‍ അറിയിച്ചു.