ബെര്‍ലിന്‍: അന്താരാഷ്ട്ര മൂല്യങ്ങളില്‍ നിന്ന് വ്യതിചലിച്ചാല്‍ റഷ്യക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോട് ബരാക് ഒബാമ ആവശ്യപ്പെട്ടു.
നിലവിലെ അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയിലുള്ള തന്റെ അവസാന ഔദ്യോഗിക സന്ദര്‍ശനത്തിനു ജര്‍മ്മനിയിലെത്തിയപ്പോഴാണ് ഒബാമ ഇക്കാര്യം പറഞ്ഞത്.
ട്രംപ് തന്റെ കാലത്തെ ഭരണ നടപടികള്‍ തുടരില്ലെന്നാണ് കരുതിയത്, പക്ഷേ സംഭവിച്ചത് അതല്ല–ഒബാമ പറഞ്ഞു. രാജ്യ താത്പര്യങ്ങള്‍ മുന്‍ നിര്‍ത്തിയാവണം ട്രംപ് പ്രവര്‍ത്തിക്കേണ്ടതെന്നും ഒബാമ ഓര്‍മിപ്പിച്ചു.
ചുമതലയേറ്റെടുത്താല്‍ പിന്നെ കാര്യങ്ങളെ ഗൗരവപൂര്‍വം കാണാന്‍ ട്രംപ് തയ്യാറാകണം. അല്ലെങ്കില്‍ അധികകാലം പ്രസിഡന്റ് പദവിയില്‍ തുടരാനാകില്ലെന്നും ഒബാമ മുന്നറിയിപ്പ് നല്‍കി.. തിരഞ്ഞെടുപ്പിനിടെ ട്രംപ് നാറ്റോക്കെതിരെ തിരിഞ്ഞിരുന്നെങ്കിലും അമേരിക്കയുടെ നേതൃത്വത്തില്‍ ഏഴ് പതിറ്റാണ്ടുകളായി തുടരുന്ന നാറ്റോ സഖ്യത്തിന് ഉടവുതട്ടില്ലെന്നും ഒബാമ ഉറപ്പുനല്‍കി.