വാഷിംഗ്ടണ്‍: കിഴക്കന്‍ യൂറോപ്പില്‍ റഷ്യയ്‌ക്കെതിരെ നാറ്റോ സൈന്യത്തെ ശക്തിപ്പെടുത്താന്‍ അമേരിക്കന്‍ നീക്കം. ഇതിന്റെ ഭാഗമായി മേഖലയില്‍ കൂടുതല്‍ സൈനികരേയും ആയുധങ്ങളും അയയ്ക്കും.
മദ്ധ്യയൂറോപ്പിലേയും കിഴക്കന്‍ യൂറോപ്പിലേയും നാറ്റോരാജ്യങ്ങളിലാണ് സൈനികവത്കരണം ശക്തമാക്കുന്നത്. കിഴക്കന്‍ ഉക്രൈനിലെ ക്രിമിയയിലേത് പോലെ റഷ്യന്‍ ഇടപെടല്‍ ഒഴിവാക്കാനാണ് നീക്കമെന്നാണ് അമേരിക്കയുടെ വാദം.
300 കോടി ഡോളര്‍ ഇതിനായി അനവദിയ്ക്കാന്‍ പ്രസിഡന്റ് ബറാക് ഒബാമ കോണ്‍ഗ്രസിനോട് ആവശ്യപ്പെടും. ഹംഗറി, റൊമാനിയ, ബാള്‍ട്ടിക് രാജ്യങ്ങള്‍ തുടങ്ങിയവയിലാണ് കൂടുതല്‍ ആയുധവിന്യാസം നടത്തുകയെന്ന് പെന്റഗണ്‍ വ്യക്തമാക്കി.
മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുകളായ ലാത്വിയ, ലിത്വാനിയ, എസ്റ്റോണിയ എന്നീ രാജ്യങ്ങള്‍ റഷ്യന്‍ ഭീഷണി നേരിടുന്നതിന് സൈനിക സൈനികസഹായം തേടിയതായി പെന്റഗണ്‍ അവകാശപ്പെട്ടു. ഉക്രെയിനിലെ ഇടപെടല്‍ റഷ്യയ്‌ക്കെതിരെ പാശ്ചാത്യ ശക്തികളുടെ ഉപരോധത്തിലേയ്ക്ക് വരെ നയിച്ചിരുന്നു.