വാഷിംഗ്ടണ്‍: ഐഎസിനെ തകര്‍ക്കുംവരെ വിശ്രമമില്ലെന്ന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ. തുര്‍ക്കി തലസ്ഥാനമായ ഇസ്താംബൂളിലെ വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തുര്‍ക്കി പ്രസിഡന്റ് തയിപ് എര്‍ദോഗനുമായി ഫോണില്‍ സംസാരിച്ച ഒബാമ മരിച്ചവര്‍ക്ക് അനുശോചനമറിയിച്ചു.
ലോകത്താകമാനമുള്ള പൗരന്‍മാര്‍ക്കിടയില്‍ മാറ്റമുണ്ടാക്കിയ ഈ വെറുപ്പിന്റെ ശൃംഖലയെ തകര്‍ക്കുന്നതുവരെ യുഎസ് വിശ്രമിക്കില്ല. തുര്‍ക്കിയിലെ ജനങ്ങള്‍ക്കൊപ്പം ഞങ്ങള്‍ നിലകൊള്ളുന്നു- മെക്‌സിക്കന്‍ പ്രസിഡന്റ് എന്റികെ പെന നീറ്റോയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം ഒബാമ പറഞ്ഞു. നിരപരാധികളായ ആളുകളെ കൊന്നൊടുക്കുന്നതില്‍ ഐഎസ് എത്ര ക്രൂരമായാണ് ചിന്തിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇസ്താംബൂളില്‍ ഐഎസ് നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 41 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.