Obamacare could be silent killer of Hillary’s historic journey to White House

വാഷിംഗ്ടണ്‍:അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ഥി ഹില്ലരി ക്ലിന്റനു വോട്ടഭ്യര്‍ഥിച്ച് വീണ്ടും ബരാക് ഒബാമ രംഗത്ത്.

ഫ്‌ളോറിഡയില്‍ നടന്ന ഒരു തിരഞ്ഞെടുപ്പു റാലിയുടെ സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്യവേയാണ് ഒബാമ ഹില്ലരിക്കായി വീണ്ടും വോട്ടഭ്യര്‍ഥിച്ചത്.

ട്രംപ് വൈറ്റ് ഹൗസിലെത്തുന്നത് തടയണമെന്നും പിഴവുകളില്ലാത്ത തീരുമാനമാകണം എടുക്കേണ്ടതെന്നും ഒബാമ ഓര്‍മിപ്പിച്ചു.

30 മിനിറ്റോളം നീണ്ട പ്രസംഗത്തില്‍ തന്റെ ഭരണത്തിന്‍ കീഴില്‍ രാജ്യം കൈവരിച്ച സാമ്പത്തിക നേട്ടങ്ങളെക്കുറിച്ചും ഹില്ലരിയുടെ ഭരണ പാടവത്തെക്കുറിച്ചുമൊക്കെയാണ് ഒബാമ സംസാരിച്ചത്. കഴിഞ്ഞ ദിവസം നോര്‍ത്ത്കരോലിനയിലെ തിരഞ്ഞെടുപ്പു റാലിയിലും ഒബാമ ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

ന്യൂനപക്ഷങ്ങളെ അവഗണിക്കുകയും, അംഗ പരിമിതികളുള്ളവരെ പരിഹസിക്കുകയും, കൂടിയേറ്റക്കാരെ കുറ്റക്കാരായി കാണുകയും ചെയ്യുന്നയാളെ എങ്ങനെ പ്രസിഡന്റായി തെരഞ്ഞെടുക്കാന്‍ സാധിക്കുമെന്നായിരുന്നു അന്ന് ഒബാമ ചോദിച്ചത്. ട്രംപിന് പ്രസിഡന്റാകാന്‍ യോഗ്യതയില്ലെന്നും ഒബാമ അന്ന് പരിഹസിച്ചിരുന്നു.

Top