ഫിലഡല്‍ഫിയ: യുഎസ് പ്രസിഡന്റാകാന്‍ തന്നെക്കാളും ബില്‍ ക്ലിന്റനേക്കാളും യോഗ്യത ഹിലറി ക്ലിന്റനുണ്ടെന്നു പ്രസിഡന്റ് ബറാക് ഒബാമ.
വളരെയധികം ആത്മവിശ്വാസത്തോടെ എനിക്ക് പറയാന്‍ സാധിക്കും ഹിലറിയെക്കാള്‍ യോഗ്യതയുള്ള മറ്റൊരു സ്ത്രീയോ പുരുഷനോ ഇല്ല. യുഎസിന്റെ ഭാവിയെക്കുറിച്ചു മുന്‍പ് മറ്റൊരിക്കലും ഇത്ര ശുഭാപ്തി വിശ്വാസം ഉണ്ടായിട്ടില്ലെന്നും ഒബാമ പറഞ്ഞു.
ഡമോക്രാറ്റിക് പാര്‍ട്ടി കണ്‍വന്‍ഷനില്‍ 12 വര്‍ഷക്കാലത്തെ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് ഒബാമ, ഹിലറിക്കുവേണ്ടി വോട്ട് അഭ്യര്‍ഥിച്ചത്.
ഇക്കാലയളവില്‍ അമേരിക്ക കരുത്താര്‍ജിച്ചു. ഹിലറിയുടെ ഭരണത്തില്‍ അത് കൂടുതല്‍ കരുത്താര്‍ജിക്കും. ഒസാമ ബിന്‍ ലാദനെ വധിച്ചതിലൂടെ ലോകത്തു നീതി നടപ്പാക്കി. ഐഎസ് ഭീകരതയെ തുടച്ചുനീക്കാന്‍ ഹിലറിക്കു കഴിയും. അതിനുള്ള പോരാട്ടവീര്യം ഹിലറിക്കുണ്ടെന്നും ഒബാമ പറഞ്ഞു.
റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണള്‍ഡ് ട്രംപിനെതിരെയും ഒബാമ ആഞ്ഞടിച്ചു. വേണ്ടത്ര അറിവില്ലാത്തതിനാലാണ് ട്രംപ് പല കാര്യങ്ങളെയും വിമര്‍ശിക്കുന്നത്.
ട്രംപ് ഒരു നല്ല ബിസിനസുകാരനാണെന്നും എന്നാല്‍ യുഎസ് പ്രസിഡന്റാകാനുള്ള യോഗ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.