ഗുജറാത്തിലെ പിന്നാക്ക വിഭാഗ നേതാവ് അല്‍പേഷ് താക്കൂര്‍ കോണ്‍ഗ്രസ് വിട്ടു

അഹമ്മദബാദ്: ഗുജറാത്തിലെ പിന്നാക്ക വിഭാഗ നേതാവ് അല്‍പേഷ് താക്കൂര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. താക്കൂര്‍ സമുദായത്തെ അവഗണിക്കുന്നുവെന്ന് ആരോപിച്ചാണ് പാര്‍ട്ടി വിടുന്നതെന്ന് അദ്ദേഹത്തിന്റെ അടുത്ത അനുയായി കൂടിയായധവാല്‍സിങ് സല അറിയിച്ചു.

താക്കൂര്‍ സേന കമ്മിറ്റി അല്‍പേഷ്, ഭരത്താക്കൂര്‍, ധവാല്‍ സിങ് സല എന്നീ മൂന്ന്‌കോണ്‍ഗ്രസ് എംഎല്‍എമാരോടും കോണ്‍ഗ്രസ് വിടാന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടതായി സല പറഞ്ഞു. ഇതുവരെ മറ്റേതെങ്കിലുംപാര്‍ട്ടിയില്‍ചേരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ അല്‍പേഷ് താക്കൂറും അനുയായികളും ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Top