മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ വില കുറഞ്ഞ ഇരട്ട സിം ഫോണുമായി എത്തിയിരിക്കുകയാണ് ഒബിഐ വേള്‍ഡ് ഫോണ്‍ എന്ന പ്രമുഖ സ്മാര്‍ട് ഫോണ്‍ നിര്‍മ്മാതാക്കള്‍.
മുന്‍ ആപ്പിള്‍ സിഇഒ ജോണ്‍ സ്‌കളളിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഒബിഐ വേള്‍ഡ് ഫോണ്‍ ബജറ്റ് ഫോണുകളുമായി ഉപഭോക്താക്കള്‍ക്ക് പ്രിയങ്കരമായ ബ്രാന്റായി മാറുവാനുള്ള ശ്രമത്തിലാണ്.
കുറഞ്ഞവിലയില്‍ മൊബൈല്‍ ഫോണുകള്‍ വിപണിയില്‍ പരിചയപ്പെടുത്തുന്നതിലൂടെ പ്രീമിയം ഫോണുകളിലേക്ക് ഈ ഉപഭോക്താക്കളെ താമസിയാതെ ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് കമ്പനി കണക്കു കൂട്ടുന്നത്.
ഒബിഐ എംവി 1 എന്ന സമാര്‍ട്ട് ഫോണാണ് മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ അവതരിപ്പിക്കപ്പെട്ട ഫോണ്‍. 2 ജിബി, 1 ജിബി എന്നീ രണ്ട് മോഡലുകളില്‍ ലഭ്യമാകുന്ന ഒബിഐ വേള്‍ഡ്‌ഫോണ്‍എംവി 1 സ്മാര്‍ട്‌ഫോണ്‍ യഥാക്രമം 10000 ,9000 എന്നീ പ്രൈസ് ടാഗുകളോടെയാണ് വിപണിയിലെത്തുക.
ഓണ്‍ലൈന്‍ വഴിയും റീട്ടെയില്‍ മൊബൈല്‍ ശൃംഖലകളിലൂടെയും എം വി1 വാങ്ങാനാകും 720 X 1280 പിക്‌സല്‍ റെസലൂഷന്‍ നല്‍കുന്ന 5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയോട് കൂടിയ ഫോണിന്റെ സ്‌ക്രീന്‍ 294 പിപിഐ പിക്‌സല്‍ ഡെന്‍സിറ്റിയുള്ളതാണ്.
1.3 ജിഗാഹെട്‌സ് വേഗതയുള്ള ക്വാഡ് കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 212 പ്രോസസറാണ് ഈ ഫോണിന് കരുത്ത് പകരുന്നത്. സിപിയുവിന് ഒപ്പം പ്രവര്‍ത്തിക്കുന്ന അഡ്രീനോ 304 ജിപിയു എംവി 1 സ്മാര്‍ട്ട് ഫോണിനെ മികച്ച ഗെയിമിംഗ് ഡിവൈസാക്കി മാറ്റും.
എല്‍ഇഡി ഫ്‌ലാഷോട് കൂടിയ f/2.2 അപേര്‍ച്ചര്‍ 8 മെഗാപിക്‌സല്‍ ആട്ടോഫോക്കസിംഗ് റിയര്‍ കാമറയും 2 മെഗാപിക്‌സല്‍ സെല്‍ഫി ഷൂട്ടറുമാണ് എംവി 1 സ്മാര്‍ട്ട് ഫോണിനുള്ളത്.
ആന്‍ഡ്രോയ്ഡ് 5.1 ലോലിപോപ്പ്, സയനോജന്‍ മോഡ് 12.1.1 എന്നീ രണ്ട് ഒഎസ് വേരിയന്റുകളില്‍ ലഭ്യമാകുന്ന സ്മാര്‍ട്ട് ഫോണ്‍ ഇരട്ട സിം സപ്പോര്‍ട്ടോട് കൂടിയതാണ്. ഒരു മൈക്രോ സിമ്മും ഒരു നാനോ സിമ്മും ഉപയോഗിക്കാവുന്ന ഫോണിന്റെ ബാറ്ററി 2500 mAh ശേഷിയുള്ളതാണ്.