ന്യൂഡല്‍ഹി: ലോക സാസ്‌കാരികോത്സവത്തിന്റെ തയാറെടുപ്പുകള്‍ക്ക് സൈന്യത്തെ ഉപയോഗിച്ചതിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു രംഗത്ത്. ആഘോഷാവസരങ്ങളില്‍ മുമ്പും സൈന്യം സഹായിച്ചിട്ടുണെ്ടന്ന് മന്ത്രി ന്യായീകരിച്ചു.
ആര്‍ട്ട് ഓഫ് ലിവിംഗിന്റെ ആഭിമുഖ്യത്തില്‍ യമുനാ നദീ തീരത്ത് നടക്കുന്ന പരിപാടിക്കായി രണ്ട് താത്കാലിക പാലങ്ങള്‍ നിര്‍മിക്കുന്നതിനുവേണ്ടി സംഘാടകര്‍ സൈന്യത്തിന്റെ സഹായം തേടിയത്. ഇതിനെതിരേ വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെയാണ് ന്യായീകരിച്ച് കേന്ദ്രമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.
മുമ്പ് കുംഭമേള, മകരസംക്രാന്തി ആഘോഷാവസരങ്ങളിലും സൈന്യത്തിന്റെ സഹായം നേടിയിട്ടുണെ്ടന്നും മന്ത്രി ചൂണ്ടിക്കാട്ടി. ലോക സാസ്‌കാരികോത്സവം ഇന്ത്യയുടെ മഹത്വം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും എത്തിക്കുമെന്നും വെങ്കയ്യ പ്രതീക്ഷ പ്രകടിപ്പിച്ചു. മൂന്നു ദിവസമായി നടക്കുന്ന ലോക സാസ്‌കാരികോത്സവം വെള്ളിയാഴ്ച വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്.