വാട്സപ്പ് ഗ്രൂപ്പുകള്‍ നിരീക്ഷണത്തില്‍ ; സൂക്ഷിച്ചില്ലെങ്കില്‍ ‘പണികിട്ടും’

സോഷ്യല്‍മീഡിയയിലൂടെ മദ്യപാനം പ്രോത്സാഹിപ്പിക്കുന്നു എന്ന് ആരോപിച്ച് ഫെയ്സ്ബുക്ക് കൂട്ടായ്മ ജിഎന്‍പിസി(ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും)ക്കെതിരെ കര്‍ശന നടപടിയുമായി എക്സൈസും സൈബര്‍ സെല്ലും സംസ്ഥാന പോലീസും നീങ്ങുന്നതിനിടെ വാട്സപ്പ് ഗ്രൂപ്പുകളും നിരീക്ഷണത്തില്‍.

മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന ലക്ഷക്കണക്കിന് ഗ്രൂപ്പുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സൈബര്‍സെല്‍ കണ്ടെത്തിയിരുന്നു. ഈ ഗ്രൂപ്പുകളുടെയെല്ലാം വിശദാംശങ്ങള്‍ ശേഖരിക്കാനാണ് സൈബര്‍സെല്‍ മേധാവി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇത്തരം ഗ്രൂപ്പുകളിലേക്ക് അശ്ലീലവും മതസ്പര്‍ദ്ധ വളര്‍ത്തുന്നതടക്കമുള്ള പോസ്റ്റുകള്‍ പതിവായി എത്താറുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് നിരന്തരം ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനും കുറ്റകരമെന്ന് തോന്നിയാല്‍ അഡ്മിന്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് നീക്കം.

അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കാന്‍ വേണ്ടി മാത്രമായും ആയിരക്കണക്കിന് ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഗ്രൂപ്പുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സൈബര്‍ സെല്‍ മേധാവി വ്യക്തമാക്കി.

Top