അന്യ സംസ്ഥാനങ്ങളിലെത്തിയ മലയാളികള്‍ക്ക് 2500 രൂപ താല്‍ക്കാലികാശ്വാസമായി നല്‍കും

തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട് അന്യ സംസ്ഥാനങ്ങളിലെത്തിച്ചേര്‍ന്ന മലയാളികള്‍ക്ക് താല്‍ക്കാലികാശ്വാസമായി 2500 രൂപ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇവരെ തിരിച്ച് കേരളത്തിലെത്തിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ഊര്‍ജിതമാക്കി.

ഓഖി ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട് അലഞ്ഞ ബോട്ടുകള്‍ ഗോവ, മഹാരാഷ്ട്ര തീരങ്ങളിലാണ് എത്തിച്ചേര്‍ന്നത്.

മഹാരാഷ്ട്രയുടെ തീരത്ത് 91 മലയാളികളാണ് എത്തപ്പെട്ടത്. മഹാരാഷ്ട്രയിലെ ദേവ്ഗഡില്‍ എത്തിച്ചേര്‍ന്ന 58 പേര്‍ ആറാം തീയ്യതി പുറപ്പെടും. ഗോവയിലുള്ള 8 പേരില്‍ 7 പേര്‍ പുറപ്പെട്ടു. രത്‌നഗിരിയില്‍ 33 പേരും വരാവലില്‍ ഒരാളും ഉണ്ട്. ഇവരെയും ഉടന്‍ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണ്.

Top