ന്യൂഡല്‍ഹി: ഓഖി ദുരന്തത്തില്‍ ദുരിതാശ്വാസ തുകയായി കേന്ദ്രം കേരളത്തിന് 169 കോടി അനുവദിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനം.
നേരത്തേ 1843 കോടി രൂപയുടെ സഹായം കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഹ്രസ്വകാല സഹായമായി 256 കോടി, ഇടക്കാലത്തേക്ക് 792 കോടി, ദീര്‍ഘകാലത്തേക്ക് 795 കോടി എന്നിങ്ങനെയാണ് ആവശ്യപ്പെട്ടിരുന്നത്.
തുടര്‍ന്ന് ദുരിതം വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കേരളത്തിന് 133 കോടി രൂപ അടിയന്തര കേന്ദ്രസഹായം അനുവദിച്ചിരുന്നു.