തിരുവന്തപുരം: സംസ്ഥാനത്ത് കനത്ത നാശം വിതച്ച് ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റില്‍ മരണസംഖ്യ 30 ആയി ഉയര്‍ന്നു. 13 പേരുടെ മൃതദേഹങ്ങളാണ് ഇന്നുമാത്രം കണ്ടെടുത്തത്. ഇനിയും 85 പേരെ കൂടി രക്ഷപ്പെടുത്താനുണ്ടെന്നാണ് സര്‍ക്കാരിന്റെ കണക്ക്. കോസ്റ്റ് ഗാര്‍ഡും നാവിക സേനയുമടക്കം പുറങ്കടലില്‍ തിരച്ചില്‍ നടത്തിവരികയാണ്.
മരണം സംഭവിച്ച് ദിവസങ്ങള്‍ പിന്നിട്ടതിനാല്‍ പല മൃതദേഹങ്ങളും അഴുകിയ നിലയിലാണ്. അതുകൊണ്ട് മരിച്ച പലരേയും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.സംസ്ഥാനത്തെ കാറ്റിനും മഴയ്ക്കും ശമനമുണ്ടെങ്കിലും ഓഖി ചുഴലിക്കാറ്റിന്റെ തീവ്രത മാറ്റമില്ലാതെ തുടരുകയാണെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.അതേസമയം രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നാരോപിച്ച് പലയിടത്തും ജനങ്ങള്‍ പ്രതിഷേധം പ്രകടിപ്പിക്കുന്നുണ്ട്.