ഓഖി: മലപ്പുറത്തിന് 1.74 കോടി രൂപയുടെ നഷ്ടം വരുത്തിയെന്ന് കണക്കുകള്‍

തിരുവനന്തപുരം: കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ കനത്ത നാശം വിതച്ച ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ മഴയിലും കടലേറ്റത്തിലും മലപ്പുറം ജില്ലയില്‍ 1.74 കോടിയുടെ നഷ്ടമെന്ന് കണക്ക്. 227 വീടുകള്‍ തകരുകയും 60 ലക്ഷത്തിന്റെ കൃഷിനാശവും ജില്ലയിലെ കടലോരമേഖലയിലുണ്ടായി.

18 വീടുകള്‍ പൂര്‍ണമായും 114 എണ്ണം ഭാഗികമായും 95 വീടുകള്‍ ഗുരുതരമായും തകര്‍ന്നു. 1.11 കോടിയാണ് ഈയിനത്തില്‍ നഷ്ടം. കളക്ടര്‍ക്ക് ലഭിച്ച കണക്കനുസരിച്ച് 200 ലേറെ കര്‍ഷകര്‍ക്കാണ് നഷ്ടം നേരിട്ടത്.

മൂന്നുലക്ഷം രൂപയുടെ മത്സ്യബന്ധന ഉപകരണങ്ങളും നശിച്ചു. തിരൂരങ്ങാടിയിലും തിരൂരിലുമായി മൂന്നുബോട്ടുകള്‍ പൂര്‍ണമായി തകര്‍ന്നു. മൂന്ന് വലകളും നശിച്ചു. എന്നാല്‍ അന്തിമ കണക്കുകള്‍ വരുമ്പോള്‍ നഷ്ടക്കണക്കുകള്‍ ഉയരുമെന്നാണ് കരുതുന്നത്. ചെറുവള്ളങ്ങളും വലകളും തകര്‍ന്നതിന്റെ യഥാര്‍ത്ഥ കണക്കുകള്‍ ലഭ്യമായിട്ടില്ല. പൊന്നാനി, തിരൂര്‍ മേഖലകളിലാണ് ഏറെ നാശമുണ്ടായത്.ദുരിതബാധിത മേഖലയില്‍ സൗജന്യറേഷനുള്‍പ്പെടെ സര്‍ക്കാര്‍ സഹാമെത്തിക്കുന്നുണ്ട്.

Top